History

                തിരുവനന്തപുരം ജില്ലയിലെ തീരദേശത്ത് വെട്ടുകാടിനും കണ്ണാന്തുറയ്ക്കും മധ്യേ സ്ഥാപിതമായ ചെറുവെട്ടുകാട് വിശുദ്ധ സെബസ്ത്യാനോസ് ദേവാലയ ഇടവക സമൂഹം ശംഖുമുഖത്തിനും, ടൈറ്റാനിയത്തിനും, കരിക്കകത്തിനും ഇടയിലുള്ള പ്രദേശങ്ങളിലാണ് പാര്‍ക്കുന്നത്. 1740-1750 കളില്‍ തിരുവിതാംകൂര്‍ മഹാരാജാവ് തിരുനെല്‍വേലിയില്‍ നിന്നും കുളച്ചലില്‍ നിന്നും നാടാര്‍ സമുദായത്തില്‍പ്പെട്ട കുറച്ച് ആള്‍ക്കാരെ വലിയതുറ മുതല്‍ വലിയവേളി വരെയുള്ള തീരപ്രദേശങ്ങളില്‍ കൊണ്ടുവന്നു പാര്‍പ്പിക്കുകയും പനകൃഷി നടത്തുന്നതിനായി സ്ഥലം à´•à´°à´‚ ഒഴിവാക്കി പതിച്ചു നല്‍കുകയും ചെയ്തു. കുടിയേറ്റപ്പെട്ട നാടാര്‍ സമുദായാംഗങ്ങളില്‍ കുറച്ചുപേര്‍ ക്രിസ്ത്യാനികള്‍ ആയിരുന്നു.  à´•്രിസ്തുവില്‍ ആഴമായ വിശ്വാസമുള്ള ഇവര്‍ നിത്യവും പ്രാര്‍ത്ഥന നടത്തുന്നതിനായി അവരില്‍ പ്രമുഖരായ 3 കുടുംബങ്ങള്‍  à´¨à´²àµ‍à´•à´¿à´¯ സ്ഥലത്ത് ഓലകൊണ്ട് ഒരു പ്രാര്‍ത്ഥനപുര നിര്‍മ്മിച്ച് ദിവസവും വൈകുന്നേരങ്ങളില്‍ എല്ലാ വിശ്വാസികളും ഇവിടെ ഒരുമിച്ചു കൂടി  à´ªàµà´°à´¾à´°àµ‍ത്ഥന നടത്തിവന്നു.

      1912 ല്‍ à´ˆ പ്രാര്‍ത്ഥനപുരയിലെ അംഗങ്ങള്‍ പണം സ്വരൂപിച്ച് ഓലപ്പുരയില്‍ ഒരു കുരിശടി നിര്‍മ്മിക്കുകയും തടിയില്‍ തീര്‍ത്ത വിശുദ്ധ അന്തോനീസിന്റെ രൂപം സ്ഥാപിക്കുകയും ഇതോടൊപ്പം വിശുദ്ധ സെബസ്ത്യാനോസിന്റെ  à´’രു രൂപവും സ്ഥാപിച്ച് പ്രാര്‍ത്ഥനകള്‍ നടത്തിവന്നു. 1933 ല്‍ ഏകദേശം 50 പേര്‍ക്ക് ഇരിക്കാവുന്ന തരത്തില്‍ ഓലപ്പുരയുടെ സ്ഥാനത്ത് കരിങ്കല്ലും ഓലയും പിന്നീട് ഓടും ഉപയോഗിച്ചുകൊണ്ട് ഒരു കൊച്ചു ദേവാലയം നിര്‍മ്മിച്ചു.  à´¤àµà´Ÿà´°àµ‍ന്ന് പുരോഹിതരുടെ സൗകര്യാര്‍ത്ഥം ദിവ്യബലിയും അര്‍പ്പിച്ചുവന്നു. 1946 ല്‍ നിലവിലുള്ള ദേവാലയത്തോട് ചേര്‍ന്ന് ഏകദേശം 250 പേര്‍ക്ക് ഇരിക്കാവുന്ന തരത്തില്‍ പുതുക്കി പണിഞ്ഞു.  à´¤àµà´Ÿà´°àµ‍ന്ന് ദേവാലയംഗങ്ങളില്‍ നിന്നും മറ്റു സ്ഥലങ്ങളിലുള്ള വിശ്വാസികളില്‍ നിന്നും സ്വരൂപിച്ച പണം കൊണ്ട് 1953 ല്‍ ഇന്ന് കാണുന്ന രീതിയിലുള്ള ദേവാലയ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ആരംഭത്തില്‍ വലിയതുറ ദേവാലയത്തിലെ പുരോഹിതനായിരുന്നു ഇവിടെ ദിവ്യബലി അര്‍പ്പിച്ചിരുന്നത്.

 à´¤àµà´Ÿà´°àµ‍ന്ന് 1956 മുതല്‍ വെട്ടുകാട് മാതൃ-ദേ-ദേവൂസ് ദേവാലയത്തിലെ പുരോഹിതര്‍ à´ˆ കൊച്ചു ദേവാലയത്തിന്റെ ഉത്തരവാദിത്വം് ഏറ്റെടുത്ത് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.  à´ˆ കാലയളവില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അന്തോനീസിന്റെയും പരലോക മാതാവിന്റെയും തിരുനാളുകളും ആഘോഷിച്ചു തുടങ്ങി.

   1988 ല്‍ സി. ജോസഫ് അച്ചന്‍ വികാരിയായിരുന്നപ്പോള്‍  à´Žà´²àµà´²à´¾ ചൊവ്വാഴ്ചയും വൈകുന്നേരം നടന്നുവന്നിരുന്ന ജപമാലയും വിശുദ്ധ അന്തോനീസിന്റെ നൊവേനയോടൊപ്പം ദിവ്യബലിയും ആരംഭിച്ചു. 1996 ല്‍ റൊമാന്‍സ് അച്ചന്‍ വികാരിയായിരുന്നപ്പോള്‍ വിശുദ്ധ അന്തോനീസിന്റെ തിരുനാളോടനുബന്ധിച്ച് അഞ്ച് ദിവസത്ത വചനപ്രഘോഷണവും  à´°àµ‹à´—ശാന്തി ശുശ്രൂഷയും നടത്തുവാന്‍ തുടക്കമിട്ടു.  à´…തുപോലെ തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായ സന്ധ്യാവന്ദന പ്രാര്‍ത്ഥനയും തിരുനാള്‍ സമൂഹബലിയും ദേവാലയത്തിന് പുറത്ത് പ്രത്യേക സ്റ്റേജില്‍ വച്ച് നടത്തുവാന്‍ തുടങ്ങി. 1998 ല്‍ ഹൈസന്ത് അച്ചന്‍ ഇടവക പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു തുടര്‍ന്ന് ഇടവകയില്‍ ആദ്യമായി ബി.സി.സി. രൂപികരിക്കുകയും തിരഞ്ഞെടുപ്പിലൂടെ പാരീഷ് കൗണ്‍സില്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ച് തുടങ്ങി. 1999 ല്‍ ഇഗ്നേഷ്യസ് ഫ്രാന്‍സിസ്  à´²àµ‚യിസ് അച്ചന്‍ ജ്ഞാനസ്‌നാനം à´ˆ ദേവാലയത്തില്‍   നടത്തുന്നതിന് തുടക്കം കുറിച്ചു.  

      16-09-2001 മുതല്‍ ദേവാലയ ഉത്തരവാദിത്വം വലിയതുറ ഫെറോന വികാരിയെ ഏല്പിച്ചുകൊണ്ട് ബിഷപ്പ് അഭിവന്ദ്യ സൂസൈപാക്യം പിതാവ് നിര്‍ദ്ദേശം നല്‍à´•à´¿.

     à´«àµ†à´±àµ‹à´¨ വികാരി ജോസഫ് പെരേര അച്ചന്‍, വിശുദ്ധ വാരാചരണം à´ˆ ദേവാലയത്തില്‍ നടത്തി തുടങ്ങി.  à´¤àµà´Ÿà´°àµ‍ന്ന് ലീജിയന്‍ ഓഫ് മേരി, കെ.സി.വൈ.à´Žà´‚, à´Ÿà´¿.എസ് എസ്. എസ്. എന്നിവയുടെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.  à´¤àµà´Ÿà´°àµ‍ന്ന് ജോസഫ് പെരേര അച്ചന്റെയും സഹവികാരി റസല്‍ ഇഗ്നേഷ്യസ് അച്ചന്റെയും സഹകരണത്തോടെ ഇടവക ജനങ്ങളുടെ ആഗ്രഹമായ പുതിയ കുരിശ്ശടിയുടെ നിര്‍മ്മാണം 2002 ല്‍ ആരംഭിച്ചു.  22.04.2003 ല്‍ പുതിയ കുരിശ്ശടിയുടെ ആശീര്‍വാദകര്‍മ്മം അഭിവന്ദ്യ സൂസൈപാക്യം പിതാവ് നിര്‍വ്വഹിക്കുകയും ചെയ്തു.

      2006 ല്‍ അഭിവന്ദ്യ സൂസൈപാക്യം പിതാവ് വലിയതുറ വില്ലാ പാദുവ ആശ്രമത്തിലെ കപ്പൂച്ചിന്‍ അച്ചന്‍മാരെ ഇടവകയുടെ ചാര്‍ജ്ജ് ഏല്പിച്ചു.

       2007 ജൂണ്‍ 2 ന്  à´µà´²à´¿à´¯à´¤àµà´± വില്ലാപാദുവ  à´†à´¶àµà´°à´®à´¤àµà´¤à´¿à´²àµ† ഫെലിക്‌സ് അച്ചനെ  à´ˆ ദേവാലയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം അഭിവന്ദ്യ പിതാവ് ഏല്പിച്ചു.  à´‡à´Ÿà´µà´•യുടെ ചിരകാല അഭിലാഷമായ ദേവാലയം വക 4 ഏക്കര്‍ 21 സെന്റ് സ്ഥലം ചുറ്റുമതില്‍ കെട്ടുന്നതിന് ഫെലിക്‌സ് അച്ചന്റെ നേത്യത്വത്തില്‍  à´¸à´¾à´§à´¿à´šàµà´šàµ.  à´ˆ സമയത്ത് ആത്മീയവളര്‍ച്ച ലക്ഷ്യം വച്ചു കൊണ്ട് ഫെലിക്‌സ് അച്ചന്‍ ചൊവ്വാഴ്ച്ചകളില്‍ പ്രത്യേക ആരാധന നടത്തുന്നതിന് തുടക്കം കുറിച്ചു.  

    തുടര്‍ന്ന് ചാര്‍ജ്ജെടുത്ത ജോയി വില്യം കപ്പൂച്ചിന്‍ അച്ചന്‍ à´ˆ ഇടവക ഒരു സ്വതന്ത്ര ഇടവക ആക്കാനുള്ള നടപടികള്‍ ആരംഭിച്ചു.  à´‡à´¤à´¿à´¨àµà´±àµ† ഫലമായി 2011 മെയ് 2-ാം തീയതി ചെറുവെട്ടുകാട് വിശുദ്ധ സെബസ്ത്യാനോസ് ദേവാലയം തിരുവനന്തപുരം ലാറ്റിന്‍ അതിരൂപതയിലെ സ്വതന്ത്രഭരണ ചുമതലയുള്ള ഇടവകയായി പ്രഖ്യാപിച്ചുകൊണ്ട് അഭിവന്ദ്യ സൂസൈപാക്യം പിതാവ് ഉത്തരവിറക്കി.  à´†à´¦àµà´¯ ഇടവക വികാരിയായി ജോയി വില്യം കപ്പൂച്ചിന്‍  à´…ച്ചനെ നിയമിക്കുകയും ചെയ്തു. 

   05.06.2011 ല്‍ ഗോഡ്‌ഫ്രെ കപ്പൂച്ചിന്‍ അച്ചന്‍ ഇടവക വികാരിയായി സ്ഥാനം ഏല്‍ക്കുകയും ഇടവകയ്ക്കായി പുതിയ മേടയുടെ പണി പൂര്‍ത്തിയാക്കുകയും, എല്ലാ ദിവസവും 5.30 ന്് ദിവ്യകാരുണ്യ ആരാധനയും ആശീര്‍വാദവും ആരംഭിയ്ക്കുകയും ചെയ്തു.  

    08.06.2014 ല്‍ പോള്‍ മാനുവല്‍ കപ്പൂച്ചിന്‍ അച്ചന്‍ ഇടവക വികാരിയായി സ്ഥാനം ഏറ്റെടുത്തു. 4 മാസത്തിനുള്ളില്‍ അദ്ദേഹം സ്ഥലം മാറുകയും തുടര്‍ന്ന് 16.11.2014 ല്‍ ഷൈജന്‍ ആന്റണി കപ്പൂച്ചിന്‍ വികാരിയായി സ്ഥാനം ഏറ്റെടുക്കുയും ചെയ്തു, തുടര്‍ന്ന് പുതിയ സങ്കീര്‍ത്തി നിര്‍മ്മിച്ച്, അള്‍ത്താര നവീകരിക്കുകയും 8/11/2015 ല്‍ അഭിവന്ദ്യ സൂസൈപാക്യം പിതാവ്  à´†à´¶àµ€à´°àµ‍വദിക്കുകയും ചെയ്തു. 

       à´¦àµ‡à´µà´¾à´²à´¯à´µà´• വസ്തുവില്‍ ഉണ്ടായ സിവില്‍ കേസുകള്‍ നടത്തുന്നതിന് ഇടവകാംഗങ്ങളായ ശ്രീ. പി. ആന്റണി, ശ്രീ. പിച്ചപിള്ള, ശ്രീ. ബാബു മൈക്കിള്‍, ശ്രീ. എന്‍. യോഹന്നാന്‍, ശ്രീ. ജോളിമസ് എന്നിവര്‍ നേത്യത്വം നല്‍കുകയും ദേവാലയത്തിന് അനുകൂലമായി വിധി നേടിയെടുക്കുകയും ചെയ്തു.
        
വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍
   à´®àµà´¨àµ‍കാലം മുതല്‍ വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ ആഘോഷിച്ചിരുന്നു എന്നാല്‍ 1980 ല്‍ ക്ലെമന്റ് എന്ന വിശ്വാസിക്ക് ലോട്ടറി ലഭിച്ചതിന്റെ നേര്‍ച്ചയായി വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ ഇന്ന് നടത്തുന്ന രീതിയില്‍ ആഘോഷിക്കാന്‍ തുടങ്ങി.

എല്ലാ ചൊവ്വാഴ്ചയും ദിവ്യബലി
  1988 ല്‍ സി. ജോസഫ് അച്ചന്‍ ഇടവകയുടെ ചാര്‍ജ് വഹിച്ചിരിന്നപ്പോള്‍ എല്ലാ ചൊവ്വാഴ്ചയും നടന്നുവന്നിരുന്ന ജപമാലയും വിശുദ്ധ അന്തോനീസിന്റെ നൊവേനയോടൊപ്പം ദിവ്യബലിയും നടത്തുന്നതിന് തുടക്കം കുറിച്ചു.

ബി.സി.സി. യൂണിറ്റുകള്‍
     1998 ല്‍ ഹൈസന്ത് അച്ചന്‍ ഇടവകയില്‍ ആദ്യമായി ബി.സി.സി. യൂണിറ്റുകള്‍ രൂപികരിക്കുകയും തുടര്‍ന്ന് തിരഞ്ഞെടുപ്പിലൂടെ പാരീഷ് കൗണ്‍സില്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. ഫെറോന ആനിമേറ്റര്‍ ആയിരുന്ന സിസ്റ്റര്‍ മേരിക്കുട്ടി ഇടവകയിലെ ബി സി സി പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു.  

ജ്ഞാനസ്‌നാനം
     1999 ല്‍ ഇഗ്നേഷ്യസ് ഫ്രാന്‍സിസ്  à´²àµ‚യിസ് അച്ചന്‍ ജ്ഞാനസ്‌നാനം à´ˆ ദേവാലയത്തില്‍ നടത്തുന്നതിന് തുടക്കം കുറിച്ചു.

വിശുദ്ധ വാരാചരണം 
   2001 ല്‍ വലിയതുറ ഫെറോന വികാരി ജോസഫ് പെരേര അച്ചന്‍ ഇടവകയുടെ ചാര്‍ജ് വഹിച്ചിരിന്നപ്പോള്‍ വിശുദ്ധ വാരാചരണം ആചരിച്ചു തുടങ്ങി

ദുഃഖ വെള്ളി 
    2005 ല്‍ ഒരു വിശ്വാസി ക്രിസ്തുവിന്റെ പീഡാസഹന രൂപം നേര്‍ച്ചയായി നള്‍കുകയും തുടര്‍ന്ന് ഫെലിക്‌സ് അച്ചന്‍ ദുഃഖ വെള്ളിയിലെ തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു.

സ്‌നേഹ വിരുന്ന് 
   2011 ല്‍ വിശുദ്ധ അന്തോനീസിന്റെ തിരുന്നാളിന് ശ്രീ.ജോയിയും, ശ്രീ.എന്‍ യോഹന്നാനും നേര്‍ച്ചയായി നടത്തികൊണ്ട് സ്‌നേഹ വിരുന്നിന് തുടക്കം കുറിച്ചു.

നിത്യവും ദിവ്യകാരുണ്യ ആരാധന
    2011 ല്‍ ഗോഡ്‌ഫ്രെ പെരേര കപ്പൂച്ചിന്‍ അച്ചന്‍ എല്ലാ ദിവസവും ദിവ്യബലിക്ക് മുന്‍്പായി 5.30 ന്് ദിവ്യകാരുണ്യ ആരാധനയും ആശീര്‍വാദവും ആരംഭിച്ചു.

ലൈബ്രറി
    ഇടവകയുടെ വളര്‍ച്ചയ്ക്ക് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച് അന്തരിച്ച അധ്യാപകനായിരുന്ന ബാബു സാറിന്റെ ഓര്‍മ്മകള്‍ എന്നും നിലനിര്‍ത്തുവാന്‍ ബാബു സാറിന്റെ വിദ്യാത്ഥിയും ഇടവക വികാരിയായ ഗോഡ്‌ഫ്രെ പെരേര  à´…ച്ചന്‍ 2014 ല്‍ ബാബു സാര്‍ മെമ്മോറിയല്‍ ലൈബ്രറിയ്ക്കു തുടക്കം കുറിച്ചു.

മരണാനന്തര സഹായ ഫണ്ട്
     à´·àµˆà´œà´¨àµ‍ ആന്റണി അച്ചന്‍ മരണാനന്തര സഹായ ഫണ്ടï് രൂപീകരിക്കുകയും ഇടവകയിലെ എല്ലാ അംഗങ്ങളില്‍ നിന്നും 100 രൂപവീതം ശേഖരിച്ചു ഇടവകയിലെ ഏതൊരു à´…à´‚à´—à´‚ മരിക്കുമ്പോഴും അവരുടെ കുടുംബത്തിന് സഹായമായി നല്‍കുകയും ചെയ്തു വരുന്നു.

        ഇപ്പോള്‍ നമ്മുടെ ഇടവകയില്‍ പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും അടക്കം 276 അംഗങ്ങളടങ്ങിയ 97 കുടുംബങ്ങളാണ് ഉള്ളത്.  à´…വയില്‍ 5 ബി.സി.സി. യൂണിറ്റുകളും, പാരീഷ് കൗണ്‍സില്‍, ഫിനാന്‍സ് കൗണ്‍സില്‍ അജപാലനം, വിദ്യാഭ്യാസം, സാമൂഹികം, യുവജനം, കുടുംബം, അല്‍മായ, എന്നീ കമ്മീഷനുകളും എസ്.എച്ച്.ജി, ബാലവേദി, കെ.എല്‍.സി.à´Ž, ലീജിയന്‍ ഓഫ് മേരി, ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭ എന്നിവ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു.  à´‡à´Ÿà´µà´•യുടെ എല്ലാ തിരുക്കര്‍മ്മങ്ങളിലും, മതബോധനത്തിലും മറ്റ് ശുശ്രൂഷാ പ്രവര്‍ത്തനങ്ങളിലും ദിവ്യശാന്തി ആശ്രമത്തിലെ സിസ്റ്റേഴ്‌സും, ആശ്‌സെയിന്റസ് കോളേജിലെയും സിസ്റ്റേഴ്‌സും, മേരിഗിരി കപ്പൂച്ചിന്‍ ആശ്രമത്തിലെ ബ്രദേഴ്‌സും വളരെയധികം സഹകരിച്ച് താത്പര്യത്തോടെ പ്രവര്‍ത്തിച്ചുവരുന്നു.

     à´šàµŠà´µàµà´µà´¾à´´àµà´šà´•ളിലൊഴികെ എല്ലാ ദിവസവും രാവിലെ 5.30 ദിവ്യകാരുണ്യ ആരാധനയും 6 മണിയ്ക്ക്  à´¦à´¿à´µàµà´¯à´¬à´²à´¿à´¯àµà´‚, ചൊവ്വാഴ്ചകളില്‍ വൈകുന്നേരം 5.30ന് ജപമാല,ദിവ്യബലി, വിശുദ്ധ അന്തോനീസിന്റെ നൊവേന, തുടര്‍ന്ന് പ്രത്യേക ആരാധന എന്നിവയും ഞായറാഴ്ചകളില്‍ രാവിിലെ 8 ന് ദിവ്യബലിയും നടത്തിവരുന്നു.

     à´Žà´²àµà´²à´¾à´µà´°àµ‍ഷവും ജനുവരി മാസത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെയും ഏപ്രില്‍-മേയ് മാസത്തില്‍ വിശുദ്ധ അന്തോനീസിന്റെയും ആഗസ്റ്റ് മാസത്തില്‍ പരലോക മാതാവിന്റെയും തിരുനാളുകള്‍ സാഘോഷം കൊണ്ടാടുന്നു.

        à´ˆ ഇടവകയുടെ വളര്‍ച്ചയ്ക്കുവേണ്ടി നിസ്വാര്‍ത്ഥ സേവനം ചെയ്ത് മണ്‍മറഞ്ഞുപോയ ഞങ്ങളുടെ പൂര്‍വ്വികരെ ഏറെ കൃതജ്ഞതയോടെ ഓര്‍ത്തുകൊണ്ടു അവര്‍ കാണിച്ചു തന്ന വഴി പിന്‍തുടര്‍ന്ന് ഇടവകയുടെ വളര്‍ച്ചയ്ക്കുവേണ്ടി എല്ലാ കുംടുംബാംഗങ്ങളും കൊയ്‌നൊനിയയില്‍ പ്രവര്‍ത്തിച്ചു വരുന്നു.

 

Worship Times

Sunday

8 am Holy Mass

Monday, Wednesday, Friday

5.30 Adoration
6 am Holy Mass

Tuesday

5.30 pm Rossary,
6 Pm Holy Mass,
St. Antony's novena & Special prayer
Adoration

Thursday

5.30 Adoration
6 am Holy Mass
6.30 St.Sebastian's Novena

Saturday

5.30 Adoration
6 am Holy Mass
6.30 Nithyasahaya Matha Novena

Last Saturday

5.30 Adoration
6 am Holy Mass
6.30 Nithyasahaya Matha Novena
Special prayer in Semetry



News & Events